2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

അസ്വസ്ഥത...

നിഷ്കളങ്ക ബാല്യത്തിലെ കളിക്കൂട്ടുകാരായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും.
ആണ്‍കുട്ടിയുടെ കയ്യില്‍ ഭംഗിയുള്ള കുറെ വെള്ളാരം കല്ലുകള്‍.
പെണ്‍കുട്ടിയുടെ കയ്യിലെ മിഠായി കണ്ടു മോഹിച്ച ആണ്‍കുട്ടി പറഞ്ഞു നിന്റെ കയ്യിലെ മിഠായി തന്നാല്‍
എന്റെ കയ്യിലെ വെള്ളാരം കല്ലുകള്‍ മുഴുവനും തരാം.
പെണ്‍കുട്ടി സമ്മതിച്ചു.
കൂട്ടത്തിലെ‍ ഭംഗിയുള്ള കല്ല്‌ അവള്‍ കാണാതെ മാറ്റി വെച്ച് ബാകിയെല്ലാം അവള്‍ക്കു കൊടുത്തു.
വാക്കുപാലിച്ചു കൊണ്ട് മുഴുവന്‍ മിഠായിയും അവള്‍ പകരം നല്‍കി.
വെള്ളാരം കല്ലുകള്‍ തലയണക്കടിയില്‍ വെച്ച്‍ സുന്ദര സ്വപ്നവും കണ്ടവള്‍‍ സുഖമായുറങ്ങി.
ആണ്‍കുട്ടിക്കുറക്കം വന്നില്ല.
താന്‍ കാണാതെ അവള്‍ ഒളിപ്പിച്ചു വെക്കാന്‍ സാധ്യതയുള്ള മിഠായിയെക്കുറിച്ചവന്‍ അസ്വസ്ഥനായിരുന്നു.
ബന്ധങ്ങളില്‍ ആത്മാര്‍ഥത കാണിക്കാതവന്റെ അസ്വസ്ഥത.